കൃ​ഷി​ഭൂ​മി ഇ​എ​സ്എ ആ​ക്കാ​നു​ള്ള നീ​ക്കം ക​ർ​ഷ​ക​വ​ഞ്ച​ന​യെ​ന്ന്
Friday, September 27, 2024 5:25 AM IST
വെ​ച്ചൂ​ച്ചി​റ: കൃ​ഷി​ഭൂ​മി ഇ​എ​സ്എ ആ​ക്കാ​നു​ള്ള വ​ഞ്ച​നാ​പ​ര​മാ​യ നീ​ക്കം ക​ർ​ഷ​ക​സ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് സെ​ന്‍റ് ജോ​സ​ഫ് വെ​ച്ചൂ​ച്ചി​റ യൂ​ണി​റ്റ്.

കേ​ന്ദ്ര മാ​ന​ദ​ണ്ഡ പ്ര​കാ​രം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ നൂ​റി​ൽ കൂ​ടു​ത​ൽ ജ​ന​സം​ഖ്യ ഉ​ള്ള​തും 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ വ​ന​ഭൂ​മി ഉ​ള്ള​തു​മാ​യ വി​ല്ലേ​ജു​ക​ൾ ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ക​യി​ല്ലെ​ന്ന​തി​നാ​ൽ ആ​റാം ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ ഇ​ത്ത​രം വി​ല്ലേ​ജു​ക​ളെ ലി​സ്റ്റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും അ​ല്ലാ​ത്ത വി​ല്ലേ​ജു​ക​ളി​ലെ വ​ന​ഭൂ​മി സ​ർ​വേ ന​മ്പ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടെ​ത്തി ഇ​എ​സ്എ വി​ല്ലേ​ജ് ആ​യി പു​ന​ർ​നാ​മ​ക​ര​ണം ന​ട​ത്തി അ​വ കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെട്ടു.


ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് വെ​ച്ചൂ​ച്ചി​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് പാ​ണ്ടി​യാം​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി ലി​നോ​ജ്‌ ക​ണ​യി​ങ്ക​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് മോ​ളോ​പ്പ​റ​മ്പി​ൽ, വി​ൽ‌​സ​ൺ കു​ള​ത്തു​ങ്ക​ൽ, ജോ​സ​ഫ് അ​ടി​ച്ചി​ലാം​മാ​ക്ക​ൽ, ജി​ജി പ​ര​വ​രാ​ക​ത്ത്, റോ​സ​മ്മ കാ​ര​ക്കാ​ട്ട്, ബെ​ൻ​സി വ​ള്ളി​യാം​ത​ട​ത്തി​ൽ, ലൂ​സി തു​രു​ത്തി​യി​ൽ, മോ​ൻ​സി ഒ​ഴു​ക​യി​ൽ, ഡൊ​മി​നി​ക് നി​ര​പ്പേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.