ആശുപത്രി കാന്‍റീനിലെ ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പാ​റ്റ: കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Friday, September 27, 2024 5:25 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​നി​ൽ​നി​ന്നു വാ​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പാറ്റ യെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ശു​പ​ത്രി ക​വാ​ട​ത്തി​ൽ കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ധ​ർ​ണ ന​ടത്തി.

നേ​ര​ത്തെ കാ​ന്‍റീ​നി​ൽ​നി​ന്നു വാ​ങ്ങി​യ ബി​രി​യാ​ണി​യി​ൽ പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലും ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്റ്റോ​പ്പ് മെ​മ്മോ കൊ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ന്ന് കാ​ന്‍റീ​ൻ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു.

ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് കാ​ന്‍റീ​ൻ വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. കാ​ന്‍റീ​ൻ പ​രി​ശോ​ധി​ച്ച് ഭ​ക്ഷ​ണ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ കൈ​ക്കൂ​ലി​യും മൗ​നാ​നു​വാ​ദ​വു​മാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ വാ​ങ്ങു​ന്ന ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളി​ൽ പു​ഴു​വും പാ​റ്റ​യും മ​റ്റ് കീ​ട​ങ്ങ​ളും കാ​ണാ​ൻ ഇ​ട​വ​രു​ത്തു​ന്ന​ത്. വൃ​ത്തി​ഹീ​ന​മാ​യ കാ​ന്‍റീ​ൻ വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ കൂ​ട്ടു​നി​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​ജീ​രാ​ജ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മൂ​ല​കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നോ​ജ് പ​ന​ക്ക​ൽ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, ബി​നേ​ഷ് ചെ​റു​വ​ള്ളി, ശ്യാം ​ബാ​ബു, ലൂ​സി ജോ​ർ​ജ്, സി.​ജി. രാ​ജ​ൻ, സു​ര​ജ്ദാ​സ്, ബി​ജു മു​ണ്ടു​വേ​ലി, ഇ​ന്ദു​ക​ല എ​സ്. നാ​യ​ർ, സ​ജി തോ​മ​സ്, എം.​ആ​ർ. ര​ഞ്ജി​ത്ത്, നി​തി​ൻ സാ​ബു, ഇ.​ജെ. ഫി​ലി​പ്പ്, സി.​ഡി. അ​നീ​ഷ്, എസ്. ഉ​ണ്ണി​ക്കൃഷ്ണ​ൻ, സ​ച്ചി​ൻ പു​ളി​ക്ക​ൻ എന്നിവർ പ്ര​സം​ഗി​ച്ചു.