ന​ട​പ്പാ​ത​യി​ല്‍ പാ​ര്‍​ക്കിം​ഗ്; ന​ട​ക്കാ​ൻ റോ​ഡി​ലി​റ​ങ്ങേ​ണ്ട സ്ഥി​തി
Friday, September 27, 2024 5:25 AM IST
പാ​ലാ: ന​ട​പ്പാ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​രു​തെ​ന്ന പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് അ​വ​ഗ​ണി​ച്ചു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ത​ക​ളി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കു ഭീ​ഷ​ണി​യാ​യി പാ​ര്‍​ക്കു ചെ​യ്യു​ന്ന​ത്.

ടൗ​ണ്‍ കു​രി​ശു​പ​ള്ളി​ക്ക​വ​ല​യി​ല്‍​നി​ന്നു രാ​മ​പു​രം ഭാ​ഗ​ത്തേ​ക്കും ടൗ​ണി​ല്‍​നി​ന്ന് ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ത്തേ​ക്കും തി​രി​യു​ന്നി​ട​ത്തു​ത​ന്നെ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് കാ​ര​ണം കാ​ല്‍​ന​ട​ക്കാ​ര്‍ റോ​ഡി​ല്‍ ഇ​റ​ങ്ങി ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.


വൃ​ദ്ധ​രും രോ​ഗി​ക​ളും സ്‌​കൂ​ള്‍ കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ പാ​ലാ​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലേ​ക്കും പോ​കു​ന്ന​വ​ര്‍​ക്ക് ടൗ​ണി​ലെ ഫു​ട്പാ​ത്തി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. പോ​ലീ​സ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.