പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി: മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
Friday, September 27, 2024 5:25 AM IST
പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ 75-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പി​ല്‍ 75 പേ​രു​ടെ ര​ക്തം ദാ​നം ചെ​യ്തു. കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റും ല​യ​ണ്‍​സ് ക്ല​ബ് ഓ ഫ് കൊ​ല്ല​പ്പ​ള്ളി​യും പാ​ലാ ബ്ല​ഡ് ഫോ​റ​വും ഫെ​ഡ​റ​ല്‍ ബാ​ങ്കും സം​യു​ക്ത​മാ​യി എ​സ്എ​ച്ച് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ബ്ല​ഡ് ബാ​ങ്കി​ന്‍റെ​യും സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ല്‍ ബ്ല​ഡ് ബാ​ങ്ക് ചെ​ത്തി​പ്പു​ഴ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ര​ക്ത​ദാ​ന ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി​യത്.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സിബി ജ​യിം​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എംപി നി​ര്‍​വ​ഹി​ച്ചു.

ല​യ​ണ്‍​സ് ചീ​ഫ് പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം, പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം, ഫെ​ഡ​റ​ല്‍ ബാ​ങ്ക് സോ​ണ​ല്‍ ഹെ​ഡ് നി​ഷാ കെ. ​ദാ​സ്, പാ​ലാ റീ​ജണ്‌ ഹെ​ഡ് പി.​ജി. ജ​യ​മോ​ള്‍, റീ​ജണ്‌ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ര്‍.​കെ. ബി​ജു, സോ​ണ്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി. ​ഹ​രി​ദാ​സ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് നി​ക്‌​സ​ണ്‍ കെ. ​അ​റ​യ്ക്ക​ല്‍, ബെ​ന്നി ചോ​ക്കാ​ട്ട്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ റോ​ബേ​ഴ്‌​സ് തോ​മ​സ്, ഡോ. ​സി​സ്റ്റ​ര്‍ പ്രി​ന്‍​സി ഫി​ലി​പ്പ്, ഫെ​ഡ​റ​ല്‍ ബാ​ങ്ക് മാ​നേ​ജ​ര്‍ ജൂ​ലി​യ ജോ​ര്‍​ജ്, ജെ​റി​ന്‍ ഉ​മ്മ​ന്‍ ഡേ​വി​ഡ്, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ കൗ​മു​ദി ക​ള​രി​ക്ക​ണ്ടി, മാ​ത്യു സോ​ജ​ന്‍, ഹൃ​ഷേ​ന്ദ്ര ഹ​രി​പ്ര​സാ​ദ്, റെ​നി​റ്റ് ബെ​ന്നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗിച്ചു.