ചെ​ങ്ങ​ളം പ​ള്ളി​യി​ല്‍ തി​രു​നാ​ൾ
Friday, September 27, 2024 5:25 AM IST
ചെ​ങ്ങ​ളം: തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ 112-ാമ​ത് ക​ല്ലി​ട്ട തി​രു​നാ​ളാ​ഘോ​ഷ​വും അ​ദ്ഭു​ത​പ്ര​വ​ര്‍​ത്ത​ക​നാ​യ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ നൊ​വേ​ന​യും ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി മോ​ണ്‍. ജോ​ര്‍​ജ് ആ​ലു​ങ്ക​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബോബി വേ​ലി​യ്ക്ക​ക​ത്ത് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ഇ​ന്നും നാ​ളെ​യും രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. 29നു ​രാ​വി​ലെ 5.30നും ​വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, രാ​വി​ലെ ഏ​ഴി​നും 9.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 30നു ​രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 6.30നും 6.45​നും 11നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​തോ​മ​സ് പ​രി​ന്തി​രി​ക്ക​ല്‍, ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​നാ​ശീ​ര്‍​വാ​ദം.