മേ​വ​ട ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ ശ​താ​ബ്ദി നിറവിൽ
Friday, September 27, 2024 5:25 AM IST
മേ​വ​ട: ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 28നു ​ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് സ്‌​കൂ​ള​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, ജോ​സ് കെ. ​മാ​ണി എം​പി, കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും രാ​ഷ്‌​ട്രീ​യ-​സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക-​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​വ​ട ക​ലാ-​ആ​സ്വാ​ദ​ക​സം​ഘം ക​ള്‍​ച്ച​റ​ല്‍ ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഷാഡോ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.
ലോ​ക അ​ധ്യാ​പ​ക​ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് ഈ ​വി​ദ്യാ​ല​യ​ത്തി​ല്‍ പ​ഠി​പ്പി​ച്ചി​രു​ന്ന അ​ധ്യാ​പ​ക​രു​ടെ​യും ഇ​വി​ടെ പ​ഠി​ച്ച് വി​വി​ധ​ തു​റ​ക​ളി​ല്‍ അ​ധ്യാ​പ​ക​രാ​യ​വ​രു​ടെ​യും സം​ഗ​മം സ്‌​കൂ​ള​ങ്ക​ണ​ത്തി​ല്‍ ന​ട​ത്തും. സം​ഗ​മം ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ളി​ല്‍ പ​ഠി​പ്പി​ച്ചി​രു​ന്ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും. ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ നരി​വേ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ന​വം​ബ​ര്‍ ഒ​ന്‍​പ​തി​ന് എ​ല്‍​പി, യു​പി, എ​ച്ച്എ​സ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി അ​ഖി​ല ​കേ​ര​ള പ്ര​സം​ഗ​മ​ത്സ​രം, ക്വി​സ് മ​ത്സ​രം, ചി​ത്ര​ര​ച​നാ​മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ഡി​സം​ബ​ര്‍ 28ന് ​പൂര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മ​വും പൂര്‍വ​വി​ദ്യാ​ര്‍​ഥി​യാ​യ നോ​വ​ലി​സ്റ്റ് ജോ​സ് മം​ഗ​ല​ശേ​രി​യു​ടെ പു​തി​യ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും സ്‌​നേ​ഹ​വി​രു​ന്നും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തും. 2025 ജ​നു​വ​രി 26ന് ​അ​ഖി​ല കേ​ര​ള പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​വും ഫെ​ബ്രു​വ​രി എ​ട്ടി​ന് ശാ​സ്ത്രാ​വ​ബോ​ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കും. 2025 മാ​ര്‍​ച്ചി​ല്‍ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും സു​വ​നീ​ര്‍ പ്ര​കാ​ശ​ന​വും വി​വി​ധ ​മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ദാ​ന​വും ന​ട​ത്തും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ലീ​ലാ​മ്മ ബി​ജു, ലീ​ന മാ​ത്യു, ജി​നോ എം. ​സ്‌​ക​റി​യ, ബാ​ബു കെ. ​ജോ​ര്‍​ജ്, ടി.​ആ​ര്‍. വേ​ണു​ഗോ​പാ​ല്‍, പ​ത്മ​കു​മാ​ര്‍ മേ​വ​ട എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.