കെ.​എം. മാ​ണി മെ​മ്മോ​റി​യ​ല്‍ ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് വി​ത​ര​ണം നാ​ളെ
Friday, September 27, 2024 5:25 AM IST
പാ​ലാ: മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മൂ​ന്നാ​മ​ത് കെ.​എം. മാ​ണി മെ​മ്മോ​റി​യ​ല്‍ ക​ര്‍​ഷ​ക അ​വാ​ര്‍​ഡു​ക​ള്‍ നാ​ളെ പാ​ലാ​യി​ല്‍ ജോ​സ് കെ. ​മാ​ണി എം​പി വി​ത​ര​ണം ചെ​യ്യും.

പ​ന്ത്ര​ണ്ടാ​യി​ര​ത്തോ​ളം വ​രു​ന്ന ഓ​ഹ​രി ഉ​ട​മ​ക​ളി​ല്‍​നി​ന്ന് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ മി​ക​ച്ച ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് ബാ​ങ്കി​ന്‍റെ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ കെ.​എം. മാ​ണി​യു​ടെ പേ​രി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കാ​ഷ് അ​വാ​ര്‍​ഡു​ക​ളും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും സ​മ്മാ​നി​ക്കു​ന്ന​ത്. ബാ​ങ്കി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍​നി​ന്ന് എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു വി​ത​ര​ണം ചെ​യ്യും.

കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന അ​വാ​ര്‍​ഡ്ദാ​ന ച​ട​ങ്ങി​ല്‍ മീ​ന​ച്ചി​ല്‍ കാ​ര്‍​ഷി​ക വി​ക​സ​ന​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ​ച്ച​ന്‍ വാ​ളി​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്തേ​ല്‍, പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, അ​ഡ്വ. വി.​ടി. തോ​മ​സ്, കെ.​ജെ. ഫി​ലി​പ്പ് കു​ഴി​കു​ളം, പ്ര​ഫ. സ​തീ​ശ് ചൊ​ള്ളാ​നി, ബേ​ബി ഉ​ഴു​ത്തു​വാ​ല്‍, സാ​ജ​ന്‍ തൊ​ടു​ക, ജോ​ണ്‍​സ​ണ്‍ പു​ളി​ക്കി​യി​ല്‍, സി.​പി. ച​ന്ദ്ര​ന്‍ നാ​യ​ര്‍, എം.​എ​സ്. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, ബി​ജി ജോ​ജോ, ജൂ​ണി ചെ​റി​യാ​ന്‍, ഡാ​ര്‍​ലിം​ഗ് ചെ​റി​യാ​ന്‍ ജോ​സ​ഫ്, കെ.​പി. ജോ​സ​ഫ്, ടി.​ജി. ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.


സി​റി​യ​ക് ജോ​സ​ഫ് ചൊ​ള്ളാ​മ്പേ​ല്‍, സാ​ലി സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്കേ​തൂ​വ​നാ​ട്ട്, എം.​കെ. ജോ​ര്‍​ജ് മ​ണ്ണാ​ത്തു​മാ​ക്കി​യി​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ക​ര്‍​ഷ​ക അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കു​ന്ന​ത്. ഔ​സേ​പ്പ​ച്ച​ന്‍ വാ​ളി​പ്ലാ​ക്ക​ല്‍, അ​ഡ്വ. ബെ​റ്റി ഷാ​ജു, കെ.​പി. ജോ​സ​ഫ്, ബെ​ന്നി തെ​രു​വ​ത്ത്, ജോ ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.