നെ​ല്‍​കൃ​ഷി വി​ക​സ​നം: സ​മ​ഗ്ര പ​ദ്ധ​തി​യു​മാ​യി മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത്
Friday, September 27, 2024 5:25 AM IST
ഇ​ട​മ​റ്റം: കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം 2024-25 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​രി​ശുനി​ല നെ​ല്‍​കൃ​ഷി വി​ത​യു​ടെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാണി എം​പി നാ​ളെ 10.30ന് ​ചീ​ങ്ക​ല്ല് പാ​ട​ശേ​ഖ​ര​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജോ പൂ​വ​ത്താ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര്‍, സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​രാ​ഷ്‌​ട്രീ​യ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.


ത​രി​ശു നെ​ല്‍​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും നെ​ല്ലു​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​മാ​ണ് പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ത​രി​ശാ​യി കി​ട​ക്കു​ന്ന നാ​ല്‍​പ്പ​ത് ഏ​ക്ക​റോ​ളം ഭൂ​മി​യി​ല്‍ നെ​ല്‍​കൃ​ഷി ഇ​റ​ക്കും.