വ​ട്ടോ​ത്ത്ഭാ​ഗം കു​ടി​വെ​ള്ള പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​ന്നു; മു​പ്പ​ത് ല​ക്ഷം അ​നു​വ​ദി​ച്ചു
Tuesday, June 18, 2024 9:23 PM IST
പാ​ലാ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ലാ​ക്കാ​ടു വാ​ര്‍​ഡി​ല്‍ വ​ട്ടോ​ത്ത് ഭാ​ഗം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ര​ണ്ട് ഘ​ട്ട​മാ​യി മു​പ്പ​ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 20 ല​ക്ഷം രൂ​പ​യും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 10 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

മു​പ്പ​തി​നാ​യി​രം ലി​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഓ​വ​ര്‍​ഹെ​ഡ് ടാ​ങ്ക്, ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​മ്പിം​ഗ് ലൈ​ന്‍, അ​ര കി​ലോ​മീ​റ്റ​ര്‍ വി​ത​ര​ണ ലൈ​നു​ക​ള്‍ എ​ന്നി​വ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കി​ണ​റി​ന് ആ​ഴം വ​ര്‍​ധി​പ്പി​ക്കു​ക​യും നാ​നൂ​റ് മീ​റ്റ​ര്‍ വി​ത​ര​ണ ലൈ​നു​ക​ള്‍ നി​ര്‍​മി​ക്കു​ക​യും ചെ​യ്യും. കി​ണ​റി​ന് ആ​ഴം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് വേ​ന​ല്‍​ക്കാ​ല​ത്ത് ആ​വ​ശ്യ​ത്തി​നു വെ​ള്ളം ല​ഭി​ച്ചി​രു​ന്നി​ല്ല. ര​ണ്ടാം​ഘ​ട്ടം പ​ണി തീ​രു​ന്ന​തോ​ടു​കൂ​ടി ഈ ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കും.


നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​ട്ടോ​ത്ത് ഭാ​ഗം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജോ പൂ​വ​ത്താ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ന്‍​സി മാ​ര്‍​ട്ടി​ന്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.