സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണം: ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു
Wednesday, September 25, 2024 5:49 AM IST
ചേ​ര്‍​ത്ത​ല: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തുനി​ന്നും മോ​ശ​മാ​യ പെ​രു​മാ​റ്റം ഉ​ണ്ടാ​യ​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡ് മേ​നാ​ശേരി ചൂ​പ്ര​ത്ത് സി​ദ്ധാ​ര്‍​ഥന്‍ (74) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം തൂ​ങ്ങി​മ​രി​ച്ച​ത്.

ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെട്ട് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക പീ​ഡ​ന​ത്തെത്തുട​ര്‍​ന്നാ​ണ് അ​ത്മ​ഹ​ത്യ​യെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ച്ച് ഭാ​ര്യ ജ​ഗ​ദ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യാ​ക്കുറി​പ്പി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട് മ​നോ​വേ​ദ​ന​യു​ണ്ടാ​ക്കി​യ​താ​യി സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു.

ആ​രോ​പ​ണ വി​ധേ​യ​രാ​യ വി​ഇ​ഒ​മാ​രെ ഇ​ന്ന​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ഇ​രു​വ​രെ​യും ഒ​റ്റ​ക്കും ഒ​ന്നി​ച്ചി​രു​ത്തി​യു​മാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. ലൈ​ഫ് പ​ദ്ധ​തി​യു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. പ​ദ്ധ​തി​ക്കു കാ​ല​താ​മ​സ​മു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ട​ല്ലെ​ന്നാ​ണ് വി​വ​രം.


ഓ​ണ​ത്തി​നു തൊ​ട്ടു​മു​മ്പാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മു​ന്നി​ലെ​ത്തി​യ സി​ദ്ധാ​ര്‍​ഥ​നോ​ടും ഭാ​ര്യ​യോ​ടും ഉ​ദ്യോ​ഗ​സ്ഥ​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യാ​ണ് സൂ​ച​ന.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടു​വ​രെ പോ​ലീ​സ് ഇ​രു​വ​രി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. പ​രാ​തി​ക്കാ​രി​യി​ല്‍​നി​ന്നു സി​ദ്ധാ​ര്‍​ഥന്‍റെ വീ​ടി​നു സ​മീ​പ​ത്തു​ള്ള​വ​രി​ല്‍​നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. രേ​ഖ​ക​ളും മൊ​ഴി​ക​ളും പ​രി​ശോ​ധി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.