ബ​സാ​ര്‍ ത​പാ​ല്‍ ഓ​ഫീ​സ് നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: കെ.​സി. വേ​ണു​ഗോ​പാ​ല്‍
Wednesday, September 25, 2024 5:49 AM IST
ആ​ല​പ്പു​ഴ: പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള ബ​സാ​ര്‍ ത​പാ​ല്‍ ഓ​ഫീ​സ് നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി പോ​സ്റ്റ​ല്‍ സ​ര്‍​വീ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​ന് ക​ത്തു ന​ല്‍​കി.

ആ​ദ്യ​ത്തെ അ​ഞ്ച​ല്‍ താ​പാ​ല്‍ സ​ര്‍​വീ​സു​ക​ളി​ലൊ​ന്നാ​യ ഈ ​ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും സേ​വ​ന​വും തു​ട​ര​ണ​മെ​ന്ന​താ​ണു ജ​ന​ങ്ങ​ളു​ടെ പൊ​തു​വി​കാ​രം. ആ​ല​പ്പു​ഴ​യു​ടെ ച​രി​ത്ര പ്രാ​ധാ​ന്യം ഉ​ള്‍​ക്കൊ​ള്ളു​ന്ന അ​ട​യാ​ള​ങ്ങ​ളി​ലൊ​ന്നാ​ണ് ഈ ​താ​പാ​ല്‍ ഓ​ഫീ​സ്.

ബ​സാ​ര്‍ ത​പാ​ല്‍ ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​നു വാ​ട​ക​യ്ക്ക് കെ​ട്ടി​ടം വി​ട്ടു​ന​ല്‍​കാ​നാ​യി ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​ര്‍ മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും വാ​ണി​ജ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ആ​രാ​ധാ​ന​ലാ​യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ സേ​വ​നം നി​ര​വ​ധിപ്പേ​രാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.


അ​തു​കൊ​ണ്ടുത​ന്നെ ബ​സാ​ര്‍ ത​പാ​ല്‍ ഓ​ഫീ​സി​ന്‍റെ സേ​വ​നം തു​ട​ര്‍​ന്നും ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ.​സി.​ വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​വി​ഷ​യ​ത്തി​ല്‍ പോ​സ്റ്റ് സ​ര്‍​വീ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ കേ​ര​ള പോ​സ്റ്റ​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.