മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി ശതോത്തര സുവര്‍ണജുബിലി ആഘോഷങ്ങളുടെ ഭാഗമായി ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയുടെ നേതൃത്വത്തില്‍ നാലുദിവസമായി നടത്തിവന്ന പാരീഷ് മിഷന് സമാപിച്ചു. സമാപന സമ്മേളനം വൈദിക സെമിനാരി വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു. വികാരി കെ.എം. വര്‍ഗീസ് കളീക്കല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അസിസ്റ്റന്റ് വികാരി ഫാ. സന്തോഷ് വി. ജോര്‍ജ്, ഫാ. കെ.പി. വര്‍ഗീസ്, ഫാ. ഗീവര്‍ഗീസ് പൊന്നോല, ഫാ.കോശി മാത്യു, ട്രസ്റ്റി റോയ് തങ്കച്ചന്, ജനറല്‍ കണ്‍വീനര്‍ ജോണ്‍.കെ.മാത്യു, ബിജു ചെട്ടികുളങ്ങര, പ്രഫ. കെ.വര്‍ഗീസ്, വര്‍ഗീസ് എം. നെല്ലിത്തറ, മാത്യു ജോര്‍ജ്, അലക്സ് മാത്യു, ബസാം ജോയി, ഫിലിപ്പ് സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വൈദിക വിദ്യാര്‍ഥികള്‍ക്ക് മെമന്റോ നല്കി ആനുമോദിച്ചു.