മാന്നാർ: നിയന്ത്രണംവിട്ട കാർ 11 കെവിയുടെ വൈദ്യുതിത്തൂണും സ്വകാര്യവ്യക്തികളുടെ വീടിന്റെ മതിലുകളും കലുങ്കിന്റെ കൈവരിയും തകർത്തു. ബുധനൂര്‍ കിഴക്ക് കോടഞ്ചിറയിൽ ഗുരുമന്ദിരത്തിനു സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും ബുധനൂർ ഭാഗത്തേക്ക് അമിതവേഗതയിലെത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ എണ്ണയ്ക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ എൻജിന് വേര്‍പ്പെട്ട് പൂര്‍ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മാന്നാർ പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സഥലത്തെത്തി ആവശ്യമായ നടപടികൾ കൈക്കൊണ്ടു. 36500 രൂപയുടെ നഷ്ടം സംഭവിച്ചതായി കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. വൈകിട്ടോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.