മൈലപ്ര: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൈലപ്ര ശാഖ നാളെ മുതൽ വീണ്ടും പ്രവർത്തനം തുടങ്ങും. മൈലപ്ര ശാഖ കുന്പഴയിലേക്ക് മാറ്റിയതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
നാളെ രാവിലെ 9.30ന് എസ്ബിഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ എ. ഭുവനേശ്വരി ശാഖയുടെ ഉദ്ഘാടനം നിർവഹിക്കും.
ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ, ഡെപ്യൂട്ടി ജനറൽ മാനേജർ എം.ബി. സൂര്യനാരായണൻ തുടങ്ങിയവർ പങ്കെടുക്കും.