പത്തനംതിട്ട: നഗരസഭ മൂന്നാം വാർഡിൽ വഞ്ചിപ്പൊയ്കയിൽ പഴയ വീടിന് തീപിടിച്ചു. വഞ്ചിപ്പൊയ്ക ഗ്രീൻ എസ്റ്റേറ്റിൽ ഷാജിമോന്റെ ആൾത്താമസമില്ലാത്ത പഴയ വീട്ടിലെ ചിമ്മിനിയിലാണ് തീ പിടിത്തമുണ്ടായത്.
റബർ പുക കൊള്ളിക്കുന്നത് ചിമ്മിനിയിലാണ്. ഇതിൽ ഇട്ടിരുന്ന 250 റബർ ഷീറ്റ് കത്തി നശിച്ചു. അടുക്കള ഭാഗത്തും നാശനഷ്ടങ്ങളുണ്ടായി. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാ സേന എത്തി തീ അണച്ചു.