നി​ര​ണം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ പ്ല​സ്ടു സ്കൂ​ൾ വാ​ർ​ഷി​കം നടത്തി
Wednesday, September 25, 2024 3:20 AM IST
നി​ര​ണം: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 1974 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ 50-ാമ​ത് പു​നഃ​സം​ഗ​മ​വും പ്ല​സ്ടു സ്കൂ​ളി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​വും ന​ട​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ‘റി​ഥം ഓ​ഫ് ആ​ൽ​ബ​നി' എ​ന്ന പേ​രി​ൽ ക്വി​സ് മ​ത്സ​രം ന​ട​ത്തി.

നി​ര​ണം മാ​ർ​ത്തോ​മ്മ​ൻ വി​ദ്യാ​പീ​ഠം പ​ബ്ലി​ക് സ്കൂ​ൾ കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടി വി​ജ​യി​ച്ചു.. സി​നീ​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​വാ​ൻ ടോം ​ജി​ജു ഒ​ന്നാം സ്ഥാ​ന​വും അ​ബി​യ ഉ​മ്മ​ൻ ചാ​ക്കോ ര​ണ്ടാം സ്ഥാ​ന​വും ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ കാ​ർ​ത്തി​ക്ക് ജെ. ​മേ​നോ​ൻ ഒ​ന്നാം സ്ഥാ​ന​വും ജാ​ൻ​വി അ​ന്ന തോ​മ​സ് മൂ​ന്നാം സ്ഥാ​ന​വും സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ റൈ​വാ​ൻ ഒ​ന്നാം സ്ഥാ​ന​വും റി​യാ റോ​ണി , കെ​വി​ൻ റി​ജോ​ഷ് ര​ണ്ടാം സ്ഥാ​ന​വും ജെ​ർ​ളി​ൻ ജേ​ക്ക​ബ് ജി​ജി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.


ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ നി​ര​ണം വ​ലി​യ പ​ള്ളി വി​കാ​രി ഫാ. ​ഷി​ബു തോ​മ​സ് ആ​മ്പ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം കോ-​ഓ​ർഡി​നേ​റ്റ​ർ ഡോ. ​ജോ​ർ​ജ് പ​ന​യ്ക്കാ​മ​റ്റം, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി​ജി നൈ​നാ​ൻ, മു​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ എ. ​ജെ. രാ​ജ​ൻ,

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ല​ക്സ് പു​ത്തു​പ്പ​ള്ളി​ൽ, ഫാ. ​ജി​തി​ൻ അ​ല​ക്സ് മ​ണ​പ്പു​റ​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ശ്വ​നാ​ഥ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ വ​ർ​ഗീ​സ് എം. ​അ​ല​ക്സ്, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ബെ​നു ഐ​പ്പ്, നി​ര​ണം രാ​ജ​ൻ, ജി​ജു വൈ​ക്ക​ത്തു​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.