ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, September 25, 2024 3:20 AM IST
ചെ​ന്നീ​ർ​ക്ക​ര: ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഒ​ക്‌ടോ​ബ​ർ ര​ണ്ടി​നു തി​രു​നാ​ൾ സ​മാ​പി​ക്കും. കൊ​ടി​യേ​റ്റി​ന് വി​കാ​രി ഫാ.​ജോ​ൺ ജി. ​വ​ട​ക്കേ​പ്പു​റം കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

28 വ​രെ ദി​വ​സ​വും രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും കു​ർ​ബാ​ന​യും ഉ​ണ്ടാ​കും. ഒ​ക്‌ടോ ​ബ​ർ ഒ​ന്നി​നു വൈ​കു​ന്നേ​രം 6.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് മ​ഞ്ഞ​നി​ക്ക​ര സെ​ന്‍റ് മേ​രീ​സ് ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ​ത്തി പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തും.


ര​ണ്ടി​നു രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം സ​മൂ​ഹ​ബ​ലി. തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് കാ​ലാ​യി​ൽ വ​ട​ക്കേ​തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, കൊ​ടി​യി​റ​ക്ക്.