പ​ട്ട​യ​മേ​ള ഒ​ക്ടോ​ബ​ര്‍ നാ​ലി​ന്; ആ​ലോ​ച​നാ യോ​ഗം ചേ​ര്‍​ന്നു
Thursday, September 26, 2024 6:00 AM IST
കൊ​ല്ലം: ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള ന​ട​ത്തു​നു​ള്ള ആ​ലോ​ച​നാ യോ​ഗം ക​ള​ക്ട​റു​ടെ ചേം​മ്പ​റി​ല്‍ ചേ​ര്‍​ന്നു.

ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യ​ന്‍ സ്മാ​ര​ക ഹാ​ളി​ല്‍ ന​ട​ക്കു​ന്ന മേ​ള മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 550 ഓ​ളം പേ​ര്‍​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്യും.

ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്കം പ​ങ്കെ​ടു​ക്കും. സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സാ​യി ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കൊ​ല്ലം ഈ​സ്റ്റ് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​പി.​കെ. ഗോ​പ​ന്‍, ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, സ​ബ് ക​ള​ക്ട​ര്‍ നി​ശാ​ന്ത് സി​ഹാ​ര, എ​ഡി​എം നി​ര്‍​മ​ല്‍ കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബീ​ന റാ​ണി, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.