ആ​ശ്ര​മം പാ​ർ​ക്കും മൈ​താ​ന​വും ശു​ചീ​ക​രി​ച്ച് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാർ
Thursday, September 26, 2024 6:00 AM IST
കൊ​ല്ലം: സ്വ​ച്ഛ​താ ഹി ​സേ​വ ദേ​ശീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​ശ്രാ​മം മൈ​താ​ന​വും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ച് പോ​ലീ​സും എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രും. എ​ൻ​എ​സ്എ​സ് പ​ത്ത​നം​തി​ട്ട -കൊ​ല്ലം റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ശു​ചീ​ക​ര​ണം ന​ട​ന്ന​ത്.

കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം സി​റ്റി പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ശു​ചീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ യു. ​പ​വി​ത്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജു.​സി. നാ​യ​ർ, എ​സ്ഐ​മാ​രാ​യ ഡി. ​ശ്രീ​കു​മാ​ർ, മ​നു, അ​ഡ്വ. സ​ന്തോ​ഷ്, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ മു​ബീ​ന, പ​ത്മ​ജ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​തീ​ഷ്, ഡോ. ​വ​രു​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി 250 ഓ​ളം എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. യ​ജ്ഞ​ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ച അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ഹ​രി​ത ക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റി.