ഏ​രൂ​രി​ല്‍ കൂ​റ്റ​ന്‍ മ​രം ഒ​ടി​ഞ്ഞു വീ​ണു; ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം
Thursday, September 26, 2024 6:00 AM IST
അ​ഞ്ച​ല്‍: മ​ല​യോ​ര ഹൈ​വേ​യി​ല്‍ അ​ഞ്ച​ല്‍ കു​ള​ത്തൂ​പ്പു​ഴ പാ​ത​യി​ല്‍ ഏ​രൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം കൂ​റ്റ​ന്‍ ആ​ല്‍​മ​രം ഒ​ടി​ഞ്ഞു വീ​ണു. ഇ​ന്ന​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഏ​രൂ​ര്‍ ആ​യി​ര​വ​ല്ലി ധ​ര്‍​മ​ശാ​സ്താ​ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ന്ന ആ​ല്‍​മ​രം ചു​വ​ടു ഭാ​ഗം വ​ച്ച് ഒ​ടി​ഞ്ഞ് പാ​ത​യ്ക്കു കു​റു​കെ വീ​ഴു​ക​യാ​യി​രു​ന്നു.

എ​തി​ര്‍ ഭാ​ഗ​ത്തെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ അ​രി​ക​യ​റ്റി എ​ത്തി​യ ലോ​റി​യി​ലും വൈ​ദ്യു​ത പോ​സ്റ്റി​ലും ലൈ​നു​ക​ളി​ലും മ​രം ത​ങ്ങി നി​ന്ന​തി​നാ​ലും അപകടം ഒഴിവായി. ലോ​റി​യി​ല്‍ ത​ട്ടി മ​രം നി​ന്ന​തി​നാ​ല്‍ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക​യും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. എ​തി​ര്‍ ദി​ശ​യി​ലേ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ര്‍​ഡു​ക​ള്‍, മു​ന്‍​വ​ശ​ത്തെ ഗ്രി​ല്ലു​ക​ള്‍ ഉ​ള്‍​പ്പ​ടെ ത​ക​ര്‍​ന്നി​ട്ടു​ണ്ട്.


വൈ​ദ്യു​ത ലൈ​നു​ക​ളും പോ​സ്റ്റു​ക​ള്‍​ക്കും ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പാ​ത​യി​ല്‍ പൂ​ര്‍​ണ​മാ​യി ഗ​താ​ഗ​തം മു​ട​ങ്ങി. ഏ​രൂ​ര്‍ ജം​ഗ്ഷ​ന്‍, ആ​ല​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ പോ​ലീ​സ് ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു​വി​ട്ടു.

പു​ന​ലൂ​രി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്സ് സം​ഘം മ​ണി​ക്കൂ​റു​ക​ള്‍ എ​ടു​ത്ത് നാ​ട്ടു​കാ​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ മ​രം മു​റി​ച്ച് നീ​ക്കി​യ​ത്.

മ​ര​ത്തി​ന്‍റെ കൂ​റ്റ​ന്‍ ഭാ​ഗ​ങ്ങ​ള്‍ ക്രെ​യി​ന്‍ എ​ത്തി​ച്ചാ​ണ് നീ​ക്കം ചെ​യ്ത​ത്. വ​ലി​യ ദു​ര​ന്തം വ​ഴി​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും അ​പാ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍,വ്യ​ക്തി​ക​ള്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും സ്ഥ​ല​ത്ത് എ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​അ​ജി​ത്ത് പ​റ​ഞ്ഞു.