കൊട്ടാരക്കര: സെന്റ് ഗ്രീഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ കലോത്സവം ചിലമ്പ് - 24 നാളെ 9.30 ന് സ്കൂൾ ഓഡിറ്റേയത്തിൽ കവി കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.
പിടിഎ പ്രസിഡന്റ് പി.എ. സജിമോൻ അധ്യക്ഷത വഹിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പ്രിൻസിപ്പാൾ എബി ഡാനിയേലും ജനറൽ കൺവീനർ ഫാ. മെറിൻ ഏബ്രഹാമും അറിയിച്ചു.