ഓ​ണാ​ഘോ​ഷ​വും ആ​ദ​രി​ക്ക​ലും
Wednesday, September 25, 2024 6:43 AM IST
പാ​രി​പ്പ​ള്ളി: നാ​വാ​യി​ക്കു​ളം ഗ​വ. ഹൈ​സ്കൂ​ളി​ലെ 1982-'83 ബാ​ച്ചി​ലെ ന​മ്മു​ടെ വി​ദ്യാ​ല​യം എ​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

ഇ​ട​മ​ൺ​നി​ല അ​മ്പേ​ലി എ​സ് എ​ൻ വി ​എ​ൽ പി ​എ​സിൽ ചേ​ർ​ന്ന കൂ​ട്ടാ​യ്മ​യി​ൽ അ​ത്ത​പ്പൂ​ക്ക​ളം, ഓ​ണ​സ​ദ്യ, വി​വി​ധ ഓ​ണ​ക്ക​ളി​ക​ൾ, ഗാ​ന​ലാ​പ​നം എ​ന്നി​വ ന​ട​ന്നു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ളെ​യും യു ​എ​ൻ നാ​ഷ​ണ​ൽ അ​വാ​ർ​ഡ് നേ​ടി​യ മ​ല​യാ​ള േ​ദി ചെ​യ​ർ​മാ​ൻ ക​വി ഓ​ര​നെ​ലൂ​ർ​ബാ​ബുവി​നെ​യും എ​ന്‍റെ വി ദ്യാ​ല​യം കൂ​ട്ടാ​യ്മ പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.


റി​ട്ട. കോള​ജ് പ്രി​ൻ​സി​പ്പ​ൽ സു​നി​ൽ ഇ​ട​മ​ൺ​നി​ല, ബീ​ന​രാ​ജീ​വ്‌, റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് സി​നി,​മു​ൻ കി​ളി​മാ​നൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. താ​ജു​ദീ​ൻ, റി​ട്ട. കേ​ണ​ൽ സു​നി​ൽ, വ​ത്സ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.