മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ വ്യാ​പ​ന പ​ദ്ധ​തി; കാ​യ​ലി​ൽ ചെ​മ്മീ​ൻ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
Wednesday, September 25, 2024 6:43 AM IST
കു​ണ്ട​റ:​ പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യ സ​മ്പ​ത്തി​ന്‍റെ വ്യാ​പ​ന പ​ദ്ധ​തി പ്ര​കാ​രം ചെ​മ്മീ​ൻ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന പ​ദ്ധ​തി പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നീ​ഷ് പ​ട​പ്പ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.​

വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്ച്ച​ൽ ജോ​ൺ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ലി​കൊ​ഞ്ച് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ചെ​മ്മീ​ൻ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് കാ​യ​ലി​ൽ നി​ക്ഷേ​പി​ച്ച​ത്.​അ​ഷ്ട​മു​ടി കാ​യ​ലി​ലെ കാ​ഞ്ഞി​ര​കോ​ട് കാ​യ​ലി​ന്‍റെ ഭാ​ഗ​മാ​യ മാ​പ്പി​ള പൊ​യ്ക ക​ട​വി​ലാ​ണ് മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച​ത്.


വാ​ർ​ഡ് മെ​മ്പ​ർ വൈ. ​ചെ​റു​പു​ഷ്പം,ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ത​സ്ലീ​മ ബീ​ഗം,കു​ണ്ട​റ ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ നി​ഷ എ​ലി​സ​ബ​ത്ത് ജോ​ഷ്വാ,ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ. എ​സ് .നി​ഷ ,കോ ​ഓ​ഡി​നേ​റ്റ​ർ പ്രി​യ​ങ്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.