വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കാ​യി​ക​പ​രി​ശീ​ല​നം നി​ർ​ബ​ന്ധ​മാ​ക്ക​ണം: വി.​ഡി.​സ​തീ​ശ​ൻ
Wednesday, September 25, 2024 6:43 AM IST
ചാ​ത്ത​ന്നൂ​ർ: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കാ​യി​ക​പ​രി​ശീ​ല​നം നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ലാ​പ്പൂ​രി​ൽ ന​ട​ന്ന സി ​ബി എ​സ് ഇ ​ബോ​ക്സിം​ഗ് മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ കാ​രം​കോ​ട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി മീ​നാ​ക്ഷി മ​നോ​ജി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന ച​ട​ങ്ങ് ഉ​ത്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ദ്യം, മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗം വ​ർ​ധി​ച്ചു വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു പോ​കു​ന്ന​ത്. മ​യ​ക്കു മ​രു​ന്നി​നു അ​ടി​മ​പ്പെ​ടു​ന്ന​വ​രി​ൽ തൊ​ണ്ണൂ​റ്റി ഒ​ന്ന് ശ​ത​മാ​നം ആ​ളു​ക​ളും 21വ​യസിനു താ​ഴെ ഉ​ള്ള​വ​ർ ആ​ണെ​ന്നു​ള്ള പ​ഠ​ന​റി​പ്പോ​ർട്ടുക​ള​ണ് പു​റ​ത്തു വ​രു​ന്ന​ത്. കേ​ര​ളം മ​യ​ക്കു മ​രു​ന്ന് ലോ​ബി​ക​ളു​ടെ പി​ടി​യി​ൽ അ​മ​ർ​ന്നി​രി​ക്കു​ന്നു.സ​ർ​ക്കാ​ർ സം​വി​ധാ​നം ഫ​ല​പ്ര​ദം അ​ല്ലാ​ത്ത​തും ഒ​രു കാ​ര​ണം ത​ന്നെ ആ​ണെന്നും വി.ടി. സതീശൻ പറഞ്ഞു.


കാ​യി​ക പ​രി​ശീ​ല​നം നി​ർ​ബ​ന്ധമാ​ക്കു​ക മാ​ത്ര​മാ​ണ് മ​യ​ക്കു മ​രു​ന്ന് ഉ​പ​ഭോ​ഗം കു​റ​ക്കാ​നു​ള്ള ന​ട​പ​ടി എ​ന്നും അദ്ദേഹം കൂ​ട്ടി​ചേ​ർ​ത്തു.

കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ. ജ​യ​ച​ന്ദ്ര​ന്‍റെ ചി​റ​ക്ക​ര​യി​ലെ വീ​ട്ടി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽഎ​സ് എ​ൻ വി ​ആ​ർ സി ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് നെ​ടു​ങ്ങോ​ലം ര​ഘു, ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്എ​ൻ. ശാ​ന്തി​നി, കൊ​ട്ടി​യം സാ​ജ​ൻ ബോ​ക്സിം​ഗ് താ​ര​ങ്ങ​ളാ​യഗൗ​തം ശ്രീ​തു, ഗോ​വി​ന്ദ ശ്രീ​തു, ദു​ർ​ഗ ഷി​ബു, എ​ൻ. ജ​യ​ച​ന്ദ്ര​ൻ, അ​ഡ്വ. ല​ത മോ​ഹ​ൻ​ദാ​സ്, ന​വാ​സ് റ​ഷാ​ദി, എ​സ്. ശ്രീ​ല​ത തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.