ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​ സി​യേ​ഷ​ൻ വാർഷിക സ​മ്മേ​ള​നം
Wednesday, September 25, 2024 6:34 AM IST
കൊ​ട്ടാ​ര​ക്ക​ര: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോസി​യേ​ഷ​ൻ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ നാ​ഥ​ൻ പ്ളാ​സാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടന്നു.യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എ​സ് .ച​ന്ദ്ര​ബാ​ബു​വി​ന്‍റെഅ​ധ്യക്ഷ​ത​യി​ൽ സ​മ്മേ​ള​നം റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്​ട​ർ ബി ​.അ​നി​ൽ​കു​മാ​ർ ഉദ്ഘാടനം ചെയ്തു.

സം​ഘ​ട​നാ അ​വ​ലോ​ക​നം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​യി ഉ​മ്മ​ന്നൂ​രും മു​ഖ്യ പ്ര​ഭാ​ഷ​ണം ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് സ​ന്തോ​ഷ് ആ​രാ​മ​വുംനിർവഹിച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​ന ം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സു​നി​ൽ സ​ൺ ഗ്രാ​ഫി​ക്സ് നി​ർ​വഹി​ച്ചു .


ജി​ല്ലാ ക​മ്മ​റ്റി അം​ഗം എ​ൻ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, രാ​ജേ​ഷ് രാ​ജ് വൈ​ഗാ​സ്, സ​ജു കാ​ക്ക​ത്താ​ന​ം എന്നിവർ പ്രസംഗിച്ചു. തു​ട​ർ​ന്ന് ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ പു​തി​യ അം​ഗ​ങ്ങ​ളാ​യി പ്ര​സി​ഡ​ന്‍റ് സ​ജു കാ​ക്ക​ത്താ​നം ,വൈ​സ് പ്ര​സി​ഡ​ന്‍റ് എം .​ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി​യാ​യി എ​ൽ. നീ​ര​ജ്, ജോ. സെ​ക്ര​ട്ട​റി​യാ​യി ജി​ത്തു രാ​ധാ​മ​ണി​യെ​യും ട്ര​ഷ​റ​ർ ആ​യി സി ​എ​സ് ച​ന്ദ്ര​ബാ​ബു​വി​നെയും ​യോ​ഗം തെ​രെ​ഞ്ഞെ​ടു​ത്തു.