സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍​ക്ക് പി​ന്തു​ണ​ ന​ല്‍​കും: മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി
Wednesday, September 25, 2024 6:34 AM IST
കൊല്ലം: ജ​ന​കീ​യ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ച് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍​ക്ക് ആ​വ​ശ്യ​മു​ള്ള പി​ന്തു​ണ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. ക​രു​നാ​ഗ​പ്പ​ള്ളി ബോ​യ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ആ​ന്‍​ഡ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ ബ​ഹു​നി​ല കെ​ട്ടി​ട ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ വി​ദ്യാ​ര്‍​ഥിക​ളു​ടെ പാ​ഠ്യ​പാ​ഠ്യേ​ത​ര ക​ഴി​വു​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ ഈ ​സ്‌​കൂ​ളി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യി ചി​ന്തി​ക്കാ​നും സ്വ​യം ന​വീ​ക​രി​ക്കാ​നും നാ​ള​ത്തെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​നും യു​വ​മ​ന​സുക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ള്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​വ​ശ്യ​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചു കൊ​ണ്ടു​ള്ള പാ​ഠ്യ രീ​തി​യാ​ണ് വേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി ​.ആ​ര്‍. മ​ഹേ​ഷ് എംഎ​ല്‍​എ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യ് ച​ന്ദ്ര​ന്‍ ര​ച​ന നി​ര്‍​വ​ഹി​ച്ച സി​ഗ്‌​നേ​ച്ച​ര്‍ ഗാ​നം മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ല​പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി .കെ .​ഗോ​പ​ന്‍, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​ദ്യാ​ര്‍​ഥ​ിക​ള്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​ഠ​നോ​ പ​ക​ര​ണ​കി​റ്റ് വി​ത​ര​ണ​ ക്യാ​മ്പ് ന​ട​ത്തി

കൊല്ലം: എ​സ്​എ​സ്​കെ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സി​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന എ​സ്​സി-​എ​സ്​റ്റി വി​ഭാ​ഗം കു​ട്ടി​ക​ള്‍​ക്കാ​യി നൈ​പു​ണ്യ വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ള​ട​ങ്ങി​യ കി​റ്റ് വി​ത​ര​ണം ന​ട​ത്തി.