ചാത്തന്നൂർ: എസ്എൻഡിപി യോഗം പാമ്പുറം ശാഖയിൽ ശ്രീനാരായണ ഗുരു സമാധി വിപുലമായ ചടങ്ങുകളോടെ ആചരിച്ചു.വിദ്യാഭ്യാസ അവാർഡ്, ചികിത്സാ സഹായം, അജഗൃഹം പദ്ധതി മൂന്നാം ഘട്ടം ആട് വിതരണം എന്നിവ നടത്തി.
ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ലളിത വിനയൻ അധ്യക്ഷയായിരുന്നു. ശാഖാ പ്രസിഡന്റ് കെ. സുകൃതൻ മഹാസമാധി പ്രഭാഷണം നടത്തി. ശാഖാസെക്രട്ടറി എസ്. ശ്രീലാൽ, മണിലാൽ, യൂണിയൻ കൗൺസിലർ ആർ. ഗാന്ധി, ഉഷ രാജു എന്നിവർ പ്രസംഗിച്ചു.