പഴയങ്ങാടി: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. മാട്ടൂൽ സൗത്തിലെ തെക്കെ തൈവളപ്പിൽ മുഹമ്മദ് കുഞ്ഞി (73) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
16ന് വൈകുന്നേരം വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ മാട്ടൂൽ സൗത്ത് എംആർയുപി സ്കൂളിന് സമീപം വച്ചായിരുന്നുഓട്ടോയിടിച്ചത്. ഭാര്യ: അഫ്സസത്ത്. മക്കൾ: മുഹസിന, മുഫീദ, ഉമൈദ് മാജിദ. മരുമക്കൾ അൻസാരി, നബീൽ.