സുൽത്താൻ ബത്തേരി: നിയോജക മണ്ഡലത്തിൽ പുതിയ ബസ് റൂട്ടുകൾ കണ്ടെത്തുന്നതിനു ജനകീയ സദസ് ഒക്ടോബർ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടത്തുമെന്ന് ജോയിന്റ് ആർ ടിഒ അറിയിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന സദസിൽ പൊതുഗതാഗതം നിലവിലില്ലാത്ത സ്ഥലങ്ങളിൽ ബസ് സർവീസ് ആരംഭിക്കുന്നതിനു പൊതുജനങ്ങൾക്ക് തദ്ദേശസ്ഥാപന അധികാരികൾ, അംഗങ്ങൾ മുഖേനയോ റസിഡൻസ് അസോസിയേഷനുകൾ മുഖേനയോ പാസഞ്ചർ അസോസിയേഷനുകൾ മുഖേനയോ നിർദേശങ്ങൾ സമർപ്പിക്കാം.