വ​യ​നാ​ട്ടി​ൽ 10 കേ​ന്ദ്ര​ങ്ങ​ളി​ൽ വി​മ​ൻ ചേം​ബ​ർ ഉ​രു​ൾ​പൊ​ട്ട​ൽ മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്നു
Thursday, September 26, 2024 5:23 AM IST
ക​ൽ​പ്പ​റ്റ: വി​മ​ൻ ചേം​ബ​ർ വ​യ​നാ​ട്ടി​ൽ 10 കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം സ്ഥാ​പി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഐ​ഐ​ടി മ​ണ്ഡി​യു​മാ​യി ധാ​ര​ണ​യി​ൽ എ​ത്തി​യ​താ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി പ്രാ​ഥ​മി​ക കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​താ​യും ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ബി​ന്ദു മി​ൽ​ട്ട​ണ്‍, സെ​ക്ര​ട്ട​റി എം.​ഡി. ശ്യാ​മ​ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​നി ല​തീ​ഷ്, പാ​ർ​വ​തി വി​ഷ്ണു​ദാ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഐ​ഐ​ടി മ​ണ്ഡി​യി​ലെ വി​ദ​ഗ്ധ​ർ പ​ഠ​നം ന​ട​ത്തി തീ​രു​മാ​നി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം ഒ​രു​ക്കു​ക. കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സി​എ​സ്ആ​ർ ഫ​ണ്ട് ഇ​തി​നു പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

ചേം​ബ​ർ 28ന് ​മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന റീ ​തി​ങ്ക് വ​യ​നാ​ട്: പോ​സ്റ്റ് ഡി​സാ​സ്റ്റ​ർ കോ​ണ്‍​ക്ലേ​വി​ൽ ഐ​ഐ​ടി മ​ണ്ഡി​യി​ൽ​നി​ന്നു​ള്ള ശാ​സ്ത്ര​കാ​ര​ൻ​മാ​ർ ഉ​രു​ൾ​പൊ​ട്ട​ൽ പ്ര​വ​ചി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തും.

പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലി​നു ശേ​ഷം ജി​ല്ല​യി​ലു​ള്ള സാ​മൂ​ഹി​ക, സാ​ന്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ന്ന​തി​നാ​ണ് കോ​ണ്‍​ക്ലേ​വ്. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ​യാ​ണ് പ​രി​പാ​ടി.


ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ, ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ മേ​ധാ​വി അ​നി​മേ​ഷ് പ്ര​കാ​ശ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഡ​സ്ട്രി നോ​ർ​ത്ത് കേ​ര​ള സോ​ണ്‍ ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് കാ​മ​ത്ത്, ക​ൽ​പ്പ​റ്റ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​പി. എ​ൽ​ദോ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു, സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഏ​ബ്ര​ഹാം സ​ണ്ണി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

കോ​ണ്‍​ക്ലേ​വി​ൽ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സ​ന്തോ​ഷ് കാ​മ​ത്ത്, ജി. ​ശ​ങ്ക​ർ, രാ​ജേ​ഷ് കൃ​ഷ്ണ​ൻ, ആ​ൽ​വി​ൻ കെ​ന്‍റ്, ഡോ.​ഷാ​ന​വാ​സ് പ​ള്ളി​യാ​ൽ, ഡോ.​ഗോ​പ​കു​മാ​ര​ൻ ക​ർ​ത്താ, മോ​ഹ​ൻ​രാ​ജ്, വി​ഷ്ണു​ദാ​സ്, പി.​യു. ദാ​സ് തു​ട​ങ്ങി​യ​ർ സം​സാ​രി​ക്കും.

ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട മാ​തൃ​ക​ക​ൾ ജി. ​ശ​ങ്ക​ർ വി​ശ​ദീ​ക​രി​ക്കും. മാ​ധ്യ​മ സെ​ഷ​നി​ൽ മ​ധ്യ​പ്ര​ദേ​ശ് എം​സി​എ​ൻ ജേ​ണ​ലി​സം യൂ​ണി​വേ​ഴ്സി​റ്റ് വൈ​സ് ചാ​ൻ​സ​ല​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ സു​ർ​ജി​ത്ത് അ​യ്യ​പ്പ​ത്ത്, അ​ന​ഘ, ദീ​പ​ക് മോ​ഹ​ൻ, സി.​വി. ഷി​ബു, റോ​ബി​ൻ മാ​ത്യു, ഷെ​ഫി​ഹ് ഇ​ള​യി​ട​ത്ത്, ന​വീ​ൻ മോ​ഹ​ൻ, അ​ർ​ജു​ൻ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ക്കും.