തു​ട​ർ​ച്ച​യാ​യ മ​ഴ റ​ബ​ർ ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി
Wednesday, September 25, 2024 5:48 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: തു​ട​ർ​ച്ച​യാ​യ മ​ഴ ജി​ല്ല​യി​ൽ റ​ബ​ർ ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. മ​ര​ങ്ങ​ൾ ടാ​പ്പ് ചെ​യ്യാ​നും​പാ​ൽ ശേ​ഖ​രി​ച്ച് ഷീ​റ്റു​ക​ളാ​ക്കി മാ​റ്റാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് ക​ർ​ഷ​ക​ർ.

ക​ർ​ഷ​ക​രി​ൽ പ​ല​രും ര​ണ്ടു​ദി​വ​സം ഇ​ട​വി​ട്ടാ​ണ് റ​ബ​ർ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​ത്. റെ​യി​ൻ​ഗാ​ർ​ഡി​നും സ്പ്രേ​യിം​ഗി​നും സ​ബ്സി​ഡി​ക്ക് റ​ബ​ർ ബോ​ർ​ഡ് മ​ഴ​ക്കാ​ല​ത്തി​നു മു​ൻ​പ് അ​പേ​ക്ഷ വാ​ങ്ങി​യി​ല്ല. അ​തി​നാ​ൽ കൃ​ഷി​ക്കാ​രി​ൽ പ​ല​ർ​ക്കും റ​ബ​ർ മ​ര​ങ്ങ​ൾ​ക്കു റെ​യി​ൻ​ഗാ​ർ​ഡ് ഇ​ട​ൻ ക​ഴി​ഞ്ഞി​ല്ല.


ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി വി​ല ല​ഭി​ക്കാ​ത്തും റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​ത്തി​നു കി​ട്ടാ​ത്ത​തും ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന മ​റ്റു പ്ര​തി​സ​ന്ധി​ക​ളാ​ണ്. നി​ല​വി​ൽ ഒ​രു മ​രം ടാ​പ്പ് ചെ​യ്യു​ന്ന​തി​ന് 3.50 രൂ​പ​യാ​ണ് കൂ​ലി.