ഓ​രോ വി​ശ്വാ​സി​യും സ്നേ​ഹ​ത്തി​ന്‍റെ വെ​ളി​ച്ച​മാ​ക​ണം: ഡോ.​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത
Wednesday, September 25, 2024 5:41 AM IST
പു​ൽ​പ്പ​ള്ളി: ഓ​രോ വി​ശ്വാ​സി​യും സ്നേ​ഹ​ത്തി​ന്‍റെ വെ​ളി​ച്ച​മാ​ക​ണ​മെ​ന്ന് മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ്.

ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​മ​ത്താ​യി​ക്കു​ഞ്ഞ് ചാ​ത്ത​നാ​ട്ടു​കു​ടി കൊ​ടി ഉ​യ​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന​യി​ലും വി​ശു​ദ്ധ മു​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യി​ലും മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​യി​ലും കാ​ർ​മി​ക​ത്വം വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ലോ​ക​ത്തി​ന് വി​ള​ക്കാ​യി മാ​റേ​ണ്ട​വ​രാ​ണ് വി​ശ്വാ​സി​ക​ൾ. വി​ള​ക്കാ​യി തീ​ർ​ന്ന​വ​രാ​ണ് വി​ശു​ദ്ധ​രാ​യ​തെ​ന്നു തി​രി​ച്ച​റി​യ​ണ​മെ​ന്നു ഭ​ദ്രാ​സ​നാ​ധി​പ​ൻ പ​റ​ഞ്ഞു.

ത​ല​ശേ​രി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ആ​ശീ​ർ​വ​ദി​ച്ച കൊ​ടി​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ചീ​യ​ന്പം ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ച് ഉ​യ​ർ​ത്തി​യ​ത്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ചീ​യ​ന്പം പ​ള്ളി​യി​ലെ​ത്തും.