പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്തം: എ​കെ​ടി​എ 80 പേ​ർ​ക്ക് ത​യ്യ​ൽ യ​ന്ത്രം ന​ൽ​കും
Wednesday, September 25, 2024 5:41 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലി​ൽ തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യ ത​യ്യ​ൽ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു സ​ഹാ​യ​വു​മാ​യി ഓ​ൾ കേ​ര​ള ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.

പു​ഞ്ചി​രി​മ​ട്ടം, മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ച 80 പേ​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ സിം​ഗ​ർ ക​ന്പ​നി​യു​ടെ ഏ​റ്റ​വും പു​തി​യ മോ​ഡ​ൽ പ​വ​ർ മെ​ഷീ​ൻ, ക​ട്ടിം​ഗ് ടേ​ബി​ൾ, സ്റ്റൂ​ൾ, ക​ത്രി​ക എ​ന്നി​വ ന​ൽ​കും.

ഇ​വ​യു​ടെ വി​ത​ര​ണം ഇ​ന്നു രാ​വി​ലെ 10ന് ​മേ​പ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​സി. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. പ​ദ്മ​നാ​ഭ​ൻ, സെ​ക്ര​ട്ട​റി കെ.​കെ. ബേ​ബി, ട്ര​ഷ​റ​ർ യു.​കെ. പ്ര​ഭാ​ക​ര​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ർ. ദേ​വ​യാ​നി, ക​ൽ​പ്പ​റ്റ ഏ​രി​യ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ശി​വ​കു​മാ​ർ, സെ​ക്ര​ട്ട​റി പി.​ബി. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.


പു​ഞ്ചി​രി​മ​ട്ടം, മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​കെ​ടി​എ അം​ഗ​ങ്ങ​ളാ​യ 127 ത​യ്യ​ൽ​ക്കാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 80 പേ​രു​ടെ തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യും ന​ശി​ച്ച​ത്. ഉ​പ​ജീ​വ​ന​മാ​ർ​ഗം അ​ട​ഞ്ഞ ഇ​വ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ധു​നി​ക ത​യ്യ​ൽ യ​ന്ത്ര​വും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ന​ൽ​കു​ന്ന​ത്.
.
ഏ​ക​ദേ​ശം 35,000 രൂ​പ വി​ല​വ​രു​ന്ന​താ​ണ് ഓ​രോ അം​ഗ​ത്തി​നും ന​ൽ​കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ. അ​സോ​സി​യേ​ഷ​ന്‍റെ സാ​ന്ത്വ​ന പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള പ​ണ​മാ​ണ് ഇ​തി​നു വി​നി​യോ​ഗി​ക്കു​ന്ന​ത്.