പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്തം: സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Wednesday, September 25, 2024 5:41 AM IST
മാ​ന​ന്ത​വാ​ടി: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്നു ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ എ​ട​വ​ക പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് വി​ക​സ​ന സ​മി​തി ആ​ദ​രി​ച്ചു.

പാ​ണ്ടി​ക്ക​ട​വി​ൽ എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബ്രാ​ൻ അ​ഹ​മ്മ​ദു​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം വി​നോ​ദ് തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


റി​ട്ട.​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള മെ​മ​ന്‍റോ വി​ത​ര​ണം ചെ​യ്തു. ജോ​ഷി വാ​ണാ​ക്കു​ടി, അ​സീ​സ്, കോ​ന്പി മൊ​യ്തു, ജി.​കെ. മാ​ധ​വ​ൻ, മു​സ്ത​ഫ ത​യ്യു​ള്ള​തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.