ചേനംകൊല്ലി : ചേനംകൊല്ലി കനാൽ റോഡിൽ പൂന്തോട്ടം ഒരുക്കിയ എം. ഷഫീഖിനെ കെബിസിടി വായനശാല ആൻഡ് ക്ലബ് ആദരിച്ചു.
പോലീസ് സ്പെഷൽ സെൽ സബ് ഇൻസ്പെക്ടർ കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി.എം. സുമേഷ് അധ്യക്ഷത വഹിച്ചു. വി.ടി. ഷാജഹാൻ, കെ. രവീന്ദ്രൻ, കെ.എ. മുബഷിറ, റഷീന നൗഷാദ് എന്നിവർ പ്രസംഗിച്ചു. എൻ.ജി. പ്രിയ സ്വാഗതവും വായനശാല സെക്രട്ടറി കെ. ഫിനോസ് കമാൽ നന്ദിയും പറഞ്ഞു.