കൽപ്പറ്റ: അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതി ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ സമാധാന സംഗമം നടത്തി. രക്ഷാധികാരി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെയിൻ ആന്റണി അധ്യക്ഷത വഹിച്ചു. ഡോ. അന്പി ചിറയിൽ, സി.എസ്. സ്റ്റാൻലി, എം.എഫ്. ഫ്രാൻസിസ്, അമ്മാത്തുവളപ്പിൽ കൃഷ്ണകുമാർ, എൻ. രാമാനുജം, പി.കെ. വനജ, പി.കെ. ജയരാജൻ, വി. യൂസഫ് എന്നിവർ പ്രസംഗിച്ചു.