കൽപ്പറ്റ: 19-ാം നൂറ്റാണ്ടിൽ വയനാട്ടിലെ തരിയോടിലും മറ്റു പ്രദേശങ്ങളിലും നടന്ന സ്വർണ ഖനനം പ്രമേയമാക്കി നിർമൽ ബേബി വർഗീസ് എഴുതിയ "തരിയോട്: ഹിസ്റ്ററി ആൻഡ് പ്രോസ്പെക്ട്സ് ഓഫ് വയനാട് ഗോൾഡ് റഷ്’ എന്ന പുസ്തകം പുറത്തിറങ്ങി.
ആദ്യ കോപ്പി സഹോദരിയും "തരിയോട് ഡോക്യുമെന്ററി’ നിർമാതാവുമായ ബേബി ചൈതന്യയ്ക്ക് നൽകി ഗ്രന്ഥകാരൻ പ്രകാശനം ചെയ്തു. ആമസോണിലും ആമസോണ്‍ കിന്റിലിലും പുസ്തകം ലഭ്യമാണ്. ഇംഗ്ലീഷ് പതിപ്പാണ് പുറത്തിറക്കിയത്. മലയാളം പതിപ്പ് പിന്നീട് പുറത്തിറക്കും.നിർമൽ സംവിധാനം ചെയ്ത "തരിയോട്’ എന്ന ഡോക്യുമെന്ററിയുടെ പുസ്തകരൂപമാണിത്. ഡോക്യൂമെന്ററി കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ഉൾപ്പടെ രാജ്യത്തിനകത്തുംപുറത്തുമായി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. ഇതേപശ്ചാത്തലത്തിൽ നിർമൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചർച്ച പുരോഗമിക്കുകയാണ്.