കൽപ്പറ്റ: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെയും ഗൂഡല്ലൂരിലെയും റോട്ടറി ക്ലബുകളുടെ നേതൃത്വത്തിൽ ലിയോ മെട്രോ കാർഡിയാക് സെന്ററിൽ സൗജന്യ ഹൃദ്രോഗ നിർണയ-ചികിത്സാ ക്യാന്പ് നടത്തി.
കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ ഡോ.വി. നന്ദകുമാർ ഉദ്ഘടാനം ചെയ്തു. ഡോ.ടി.പി.വി. സുരേന്ദ്രൻ, അഡ്വ.പി. ചാത്തുക്കുട്ടി, റോട്ടറി വയനാട് അസിസ്റ്റന്റ് ഗവർണർ വി.വി. തോമസ് എന്നിവർ പ്രസംഗിച്ചു. ഡോ.നന്ദകുമാർ, ഡോ.പി.പി. മുഹമ്മദ് മുസ്തഫ, ഡോ. മുഹമ്മദ് ശലൂബ്, ഡോ.അരുണ്‍ ഗോപി, ഡോ.പി.വി. ഗിരീഷ്, ഡോ. ജ്യോതിഷ് വിജയ്, ഡോ. മുസ്തഫ ജനീൽ, ഡോ. മുഹമ്മദ് കമറാൻ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി. മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.