പുൽപ്പള്ളി: സ്വച്ഛത ഹി സേവ കാന്പയിനിന്റെ ഭാഗമായി കാപ്പിസെറ്റിൽ നെഹ്റു യുവകേന്ദ്രയുടെയും പ്രഭാത് ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ശുചീകരണം നടത്തി.
നെഹ്റു യുവകേന്ദ്ര പ്രതിനിധി കെ.എ. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.കെ. മത്തായി അധ്യക്ഷത വഹിച്ചു. സിഎസ്സി സംസ്ഥാന ടെലി കോ ഓർഡിനേറ്റർ അബി കൊല്ലമന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്രാൻസിസ് പഞ്ഞിക്കാലായിൽ, വിജി സന്തോഷ്, മിദു വട്ടപ്പാറയിൽ, മേഴ്സി പഞ്ഞിക്കാലായിൽ എന്നിവർ പ്രസംഗിച്ചു.