ഗൂഡല്ലൂർ: പന്തല്ലൂർ സോണ്‍ സ്കൂൾ സ്പോർട്സ് ആൻഡ് ഗെയിംസിൽ കയ്യൂന്നി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. വിജയികളെ സ്കൂൾ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.
മാനേജർ ഫാ. ജോസ് കൊച്ചറക്കൽ, ലോക്കൽ മാനേജർ ഫാ. ജോണ്‍ പൊൻപാറക്കൽ, പ്രിൻസിപ്പൽ ഫാ.ജെയ്സണ്‍ കള്ളിയാട്ട്, ബർസാർ ഫാ. അനിഷ് ആലുങ്കൽ, പിടിഎ പ്രസിഡന്റ് അഡ്വ. ഷിനോയ് വട്ടാലിൽ, പിടിഎ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.പി. സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.