വി​ല​ങ്ങാ​ട് ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച് മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​ൻ
Friday, September 27, 2024 4:56 AM IST
വി​ല​ങ്ങാ​ട്: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യ വി​ല​ങ്ങാ​ട്, മ​ഞ്ഞ​ച്ചീ​ളി മേ​ഖ​ല​ക​ളി​ൽ ത​ക്ക​ല ബി​ഷ​പ് മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദു​രി​ത​ബാ​ധി​ത​ർ​ക്കു താ​ങ്ങാ​യി ത​ക്ക​ല രൂ​പ​ത ഉ​ണ്ടാ​വു​മെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​ക​ളോ​ടൊ​പ്പം ചേ​ർ​ന്നു രൂ​പ​ത സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. ദു​രി​ത​ബാ​ധി​ത​രാ​യ സ​ന്ദ​ർ​ശി​ച്ച് ബി​ഷ​പ് അ​വ​രെ ആ​ശ്വ​സി​പ്പി​ച്ചു.


വി​ല​ങ്ങാ​ട് ഫൊ​റോ​ന പ​ള്ളി വി​കാ​രി റവ. വി​ൽ​സ​ണ്‍ മു​ട്ട​ത്തു​കു​ന്നേ​ൽ, മ​ഞ്ഞ​ക്കു​ന്ന് പ​ള്ളി വി​കാ​രി ഫാ. ​ടി​ൻ​സ് മ​റ്റ​പ്പി​ള്ളി​ൽ, കെ​സി​വൈ​എം താ​മ​ര​ശേ​രി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു തെ​ക്കേ​ക്ക​ര​മ​റ്റം എ​ന്നി​വ​ർ ബി​ഷ​പി​നെ അ​നു​ഗ​മി​ച്ചു.