ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​ത്തി​ന്‍റെ പേ​രി​ല്‍ കോ​ടി​ക​ള്‍ ത​ട്ടി​യ യു​വ​തി പി​ടി​യി​ല്‍
Friday, September 27, 2024 4:56 AM IST
അ​റ​സ്റ്റ് ചെ​യ്ത​ത് ബം​ഗ​ളൂരു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​ത്തി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യി​ല്‍ നി​ന്നു അ​ഞ്ചേ മു​ക്കാ​ല്‍ കോ​ടി രൂ​പ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം തി​രി​ച്ചു​ന​ല്‍​കാ​തെ വ​ഞ്ചി​ച്ച കേ​സി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍.

മ​ല​പ്പു​റം കാ​വ​ന്നൂ​ര്‍ വ​ക്ക​ല്ലൂ​ര്‍ പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ ഫാ​ത്തി​മ സു​മ​യ്യ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ് ഇ​വ​ര്‍.


പ​ണം ത​ട്ടി​യെ​ടു​ത്ത​ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ ബം​ഗ​ളൂരു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ചു.

ഈ ​കേ​സി​ല്‍ മ​റ്റൊ​രു പ്ര​തി​യാ​യ ഫാ​ത്തി​മ സു​മ​യ്യ​യു​ടെ ഭ​ര്‍​ത്താ​വ് ഫൈ​സ​ല്‍ ബാ​ബു നി​ല​വി​ല്‍ വി​ദേ​ശ​ത്താ​ണ്. ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ട്.