കോ​ഴി​ക്കോ​ട് വ​ന്‍ ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ല്‍
Friday, September 27, 2024 4:56 AM IST
12 പേ​ര്‍ പി​ടി​യി​ല്‍; 2,80,500 രൂ​പ പി​ടി​ച്ചെ​ടു​ത്തു

കോ​ഴി​ക്കോ​ട്: പാ​ള​യം ക​ല്ലാ​യ് റോ​ഡി​ലു​ള്ള ആ​ഡം​ബ​ര ലോ​ഡ്ജി​ല്‍ റൂം ​വാ​ട​ക​യ്ക്ക് എ​ടു​ത്ത് പ​ണം വ​ച്ച് ചീ​ട്ടു​ക​ളി ന​ട​ത്തി​യ പ​ന്ത്ര​ണ്ടം​ഗ സം​ഘം അ​റ​സ്റ്റി​ല്‍ . ചീ​ട്ടു​ക​ളി ന​ട​ന്ന മു​റി​യി​ല്‍​നി​ന്നും 2,80,500 അ​ഞ്ഞൂ​റ് രൂ​പ പി​ടി​ച്ചെ​ടു​ത്തു.​

ക​ല്ലാ​യ് സ്വ​ദേ​ശി ന​വാ​സ് എം.​ടി (47), ക​ണ്ണാ​ടി​ക്ക​ല്‍ സ്വ​ദേ​ശി ടി.​പി.​റി​യാ​സ് (53), കൊ​ള​ങ്ങ​ര പീ​ടി​ക സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ​ദ് ബ​ന്‍​ഷീ​ര്‍ (45), കെ.​അ​ബ്ദു​ള്‍ റ​സാ​ഖ് (62), പ​യ്യാ​ന​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ സി.​വി. മു​ഹ​മ​ദ് അ​ഷ്‌​റ​ഫ്(33), വി.​പി. സി​ദ്ധി​ക്ക് (36),

പി.​ടി. റ​മീ​സ് (37), ക​പ്പ​ക്ക​ല്‍ സ്വ​ദേ​ശി എ​ന്‍.​പി. ഷാ​ഹു​ല്‍ ഹ​മീ​ദ് (29), ഫ്രാ​ന്‍​സി​സ് റോ​ഡ് സ്വ​ദേ​ശി എ.​ടി. ഗ​ഫൂ​ര്‍ (54) , ന​ല്ല​ളം സ്വ​ദേ​ശി ടി.​വി. അ​ഷ്‌​റ​ഫ് (53) ,കോ​തി​പ്പാ​ലം സ്വ​ദേ​ശി എ​ന്‍.​വി. റാ​ഫി(29), പാ​റോ​പ​ടി സ്വ​ദേ​ശി ടി.​കെ. ഷ​ഹ​ബി​ന്‍ (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന് കീ​ഴി​ലു​ള്ള ഡാ​ന്‍​സാ​ഫ് സ്‌​ക്വാ​ഡും, ടൗ​ണ്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ജി​തേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടൗ​ണ്‍ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.​


ചീ​ട്ടു​ക​ളി സം​ഘ​ങ്ങ​ള്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി വാ​ട​ക​യ്ക്ക് റൂ​മു​ക​ളും വീ​ടു​ക​ളും എ​ടു​ത്ത് ബ​സ് സ്റ്റാ​ന്‍റി​ലോ മാ​ളി​ലോ ഒ​ത്തു​കൂ​ടി​യ​തി​ന് ശേ​ഷം മു​റി​യെ​ടു​ത്ത ഏ​ത് സ്ഥ​ല​ത്ത് വ​ച്ച് ചി​ട്ടു​ക​ളി​ക്ക​ണ​മെ​ന്ന് തി​രു​മാ​നി​ക്കു​ന്നു. പി​ന്നീ​ട് മ​റ്റ് ക​ളി​ക്കാ​രെ മൊ​ബെ​ല്‍ ഫോ​ണി​ല്‍ ലൊ​ക്കേ​ഷ​ന്‍ ഇ​ട്ട് അ​വി​ടെ എ​ത്തി​ക്കും. പോ​ലീ​സി​ന്‍റെ നീ​ക്കം അ​റി​യു​ന്ന​തി​നാ​യി ചീ​ട്ടു​ക​ളി സ്ഥ​ല​ത്തേ​ക്കു​ള്ള വ​ഴി​യി​ല്‍ ആ​ളു​ക​ളെ നി​യോ​ഗി​ക്കും. ഇ​താ​ണ് പ​തി​വ്.

കോ​ഴി​ക്കോ​ട് സി​റ്റി ഡെ​പ്പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ അ​രു​ണ്‍ കെ.​പ​വി​ത്ര​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ല്‍ പോ​ലീ​സ് ചീ​ടു​ക​ളി സ​ഘ​ത്തെ പ​റ്റി മ​ന​സി​ലാ​ക്കു​ക​യും അ​വ​രെ നി​രീ​ക്ഷി​ച്ച് വ​ള​രെ ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ടൗ​ണ്‍ എ​സ്‌​ഐ ബി.​സു​ലൈ​മാ​ന്‍, ഡ​ന്‍​സാ​ഫ് എ​സ്‌​ഐ മ​നോ​ജ് എ​ട​യേ​ട​ത്ത്, അ​നീ​ഷ് മു​സ്സേ​ന്‍​വീ​ട്, ജി​നേ​ഷ് ചൂ​ലൂ​ര്‍, പി.​കെ.​സ​രു​ണ്‍​കു​മാ​ര്‍, എ​ന്‍.​കെ. ശ്രീ​ശാ​ന്ത്, എം.​ഷി​നോ​ജ്, പി.​അ​ഭി​ജി​ത്ത്, പി.​കെ. ദി​നീ​ഷ്, കെ.​എം.​ മു​ഹ​മ​ദ് മ​ഷ്ഹൂ​ര്‍, ടൗ​ണ്‍ സ്റ്റേ​ഷ​നി​ലെ എ​എ​സ് ഐ ​മ​നോ​ജ്, അ​ഭി​ലാ​ഷ്, നി​ധീ​ഷ്, പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.