കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാഹിത്യ, സാംസ്കാരിക, സിനിമാ മേഖലകളിൽ നിയന്ത്രണ ചട്ടം കൊണ്ടുവരാൻ സർക്കാർ തയാറാവണമെന്ന് സംഗീത കല സാംസ്കാരിക വേദി സംസ്ഥാന വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
ഗസൽ ഗായകൻ കെ.ടി. ബക്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് ബൈജു അന്പാടി അധ്യക്ഷത വഹിച്ചു. മിനിജ ജോതിഷ്, കെ.ടി. അരവിന്ദാക്ഷൻ, പ്രേമൻ ചാത്തനാടത്ത്, കെ.ടി. സദാനന്ദൻ ഗുരുക്കൾ, സഞ്ജീവ് കുമാർ, ശോഭന, രാഗിണി, ശൈലജ ജയകൃഷ്ണൻ, ഇ.മനോഹരൻ, രാജേഷ് കുമാർ, പി. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.