കൂരാച്ചുണ്ട്: സാമൂഹിക വിരുദ്ധർ ലഹരി ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങളിൽ ആക്രമണം അഴിച്ചുവിടുന്ന സംഭവങ്ങളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ടിൽ കടകൾ അടച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജോബി വാളിയാംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ജലീൽ കുന്നുംപുറം, റസാഖ് കായലാട്ടുമ്മൽ, ബഷീർ ടോപ്സി, ഇ.ടി. നിതിൻ, സുജിത്ത് ചിലന്പിക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി. കൂരാച്ചുണ്ടിൽ ലഹരിക്കെതിരേ പ്രവർത്തിക്കുന്ന ജനകീയ ജാഗ്രതാ സമിതിയുമായി സഹകരിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.