തലയാട്: കട്ടിപ്പാറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ചീടിക്കുഴി ഭാഗത്ത് കള്ളന്മാരുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജോണി തടത്തിലിന്റെ വീട്ടില്‍നിന്ന് 50 കിലോ അടയ്ക്ക മോഷണം പോയി. ഉണങ്ങിയതും ഉണങ്ങാനിട്ടതുമായ അടയ്ക്കയാണ് കൊണ്ടുപോയത്. പുലര്‍ച്ചെ നാലുമണിക്ക് അടയ്ക്ക ചാക്കിലാക്കി കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. ഒരുകുടയും നഷ്ടപ്പെട്ടു.ഈ പ്രദേശത്ത് വീടുകളില്‍ നിന്ന് നേരത്തെയും സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.