ചക്കിട്ടപാറ: എന്റെ തൊഴിൽ, എന്റെ അഭിമാനം എന്ന ആശയത്തിലൂന്നി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന തണലോരം പദ്ധതിക്ക് ചക്കിട്ടപാറ പഞ്ചായത്തിലെ ചെന്പനോടയിൽ തുടക്കമായി.
ശ്രവണ ഭാഷണ പരിമിതിയുള്ള മൂന്നു പേരടക്കം അഞ്ചു കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ആദ്യഘട്ടത്തിൽ തുന്നൽ പരിശീലനമാണ് നൽകുന്നത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ ഓർഡിനേറ്റർ ജി. രവി, ബഡ്സ് സ്കൂൾ ഇൻചാർജ്ജ് സരള എന്നിവർ പ്രസംഗിച്ചു.