അങ്ങാടിപ്പുറം: കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമാപിച്ച മൂന്നാമത് സംസ്ഥാന സാംബോ (സമോസാഷിത ബെസ് ഒറുഷിയ) ചാമ്പ്യന്‍ഷിപ്പില്‍ പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സി.കാര്‍ത്തിക് (ഒരു സ്വര്‍ണവും ഒരു വെള്ളിയും), ബി.പി.മുഹമ്മദ് ഇര്ഫാന് (ഒരു സ്വര്‍ണവും ഒരു വെങ്കലവും) എന്നിവര്‍ വിജയം കൊയ്തു.
പെരിന്തല്‍മണ്ണ ചീരട്ടമണ്ണ ചോലയില്‍ രാജേഷിന്റെയും (ബിസിനസ്) കുറ്റാനശേരി എയുപി സ്കൂളിലെ അധ്യാപിക പി.ദിവ്യയുടെയും മകനാണ് കാര്‍ത്തിക്. പുത്തനങ്ങാടി ഭഗവതിപ്പറമ്പില്‍ ബി.പി. ഇബ്രാഹിംകുട്ടിയുടെയും (ബിസിനസ്) സാഹിറയുടെയും മകനാണ് മുഹമ്മദ് ഇര്ഫാന്. പുലാമന്തോള്‍ ഐഎസ്കെ മാര്‍ഷല്‍ ആര്‍ട്സിലെ കെ. മുഹമ്മദാലിയും കെ.സാജിതയുമാണ് പരിശീലകര്‍. ഗുസ്തി, ജൂഡോ, ജുജിത്സു, ബോക്സിംഗ് തുടങ്ങിയ ആയോധനകലകളുടെ സങ്കരരൂപമാണ് സാംബോ.