കുരുവമ്പലം: കുരുവമ്പലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മഹാത്മജി വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന എല്‍ഇഡി ബള്‍ബ് ചലഞ്ചിന്റെ ഉദ്ഘാടനം ട്രസ്റ്റ് ഓഫീസില്‍ വച്ച് ചെയര്മാന് അനില്‍ മൂതിക്കലില് നിന്ന് ബള്‍ബ് ഏറ്റുവാങ്ങി സയ്യിദ് നിസാമുദ്ദീന്‍ തങ്ങള്‍ നിർവഹിച്ചു.
ബള്‍ബുകള്‍ അദ്ദേഹം ട്രസ്റ്റ് ഫണ്ടിലേക്ക് തന്നെ സംഭാവന നല്കി. ഇതിലൂടെ ലഭ്യമാകുന്ന തുക പ്രദേശത്തെ വിദ്യാഭ്യാസ, ആരോഗ്യ, കലാകായിക, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനത്തിനും ചാരിറ്റിക്കുമായാണ് വിനിയോഗിക്കുക. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇറക്കിങ്ങല്‍, ട്രഷറര്‍ ഹംസ ഗുരുക്കള്‍, പി.ടി. റസാഖ്, സി.ജെ. ലിന്റോ, ബഷീര്‍ അരങ്ങനാത്ത്, അബ്ദുസലാം ആന്തൂരതൊടി, വിശ്വന് കടവത്ത്, ഹംസ അറഞ്ഞിക്കല്‍, അലവിക്കുട്ടി തോട്ടുങ്ങല്‍, പി.പി. ഷൗക്കത്തലി, സി.പി. ബിനു, യു.പി നാസര്‍ എന്നിവര്‍ നേതൃത്വം നല്കി.