അങ്ങാടിപ്പുറം: കേരളം ഭരിക്കുന്നത് മാഫിയ അംഗങ്ങളാണെന്ന് മഹിളാ കോണ്‍ഗ്രസ് അങ്ങാടിപ്പുറം ബ്ലോക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഡിസിസി പ്രസിഡന്റ് വി. എസ്. ജോയ് പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണ, മയക്കുമരുന്ന്, മദ്യ, മണല്‍ മാഫിയ സംഘങ്ങളുടെ ആളായി മാറിയെന്നും കേരളത്തിലെ പോലീസ് എല്ലാ മാഫിയകളുടെയും സംരക്ഷകരായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. ക്യാമ്പില്‍ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനന്യ അധ്യക്ഷത വഹിച്ചു.
വിവിധ വിഷയങ്ങളെക്കുറിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഷഹര്ബാന്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്ധ്യ തുടങ്ങിയവര്‍ ക്ലാസുകളെടുത്തു. ജില്ലാ നിര്‍വഹണ സമിതി അംഗം കെ. എസ്. അനീഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.പി. അജിത്ത്, വനജ, ആമിനമോള്‍, രാജമ്മ മാത്യു, ബിന്ദു മോഹന്‍ദാസ്, ഷെറീന ഇഖ്ബാല്‍, സിബി, ദില്‍ഷ ഷെഫീക്ക്, സാഫിറ, ഉമ്മു ജാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.